Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P. A. Mohammed Riyas

പ​ക​ർ​ച്ച​വ്യാ​ധി വ​രു​ന്ന​ത് ഏ​തെ​ങ്കി​ലും ഭ​ര​ണാ​ധി​കാ​രി ഭ​രി​ക്കു​ന്ന​ത് കൊ​ണ്ടാ​ണെ​ന്ന് ക​രു​തു​ന്ന​വ​ര​ല്ല ഞ​ങ്ങ​ൾ; ആ​രോ​ഗ്യ​മ​ന്ത്രി​ക്കെ​തി​രേ റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​ന​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷം. ആ​രോ​ഗ്യ​വ​കു​പ്പി​ൽ ഏ​കോ​പ​ന​മി​ല്ലെ​ന്നും ഭ​ര​ണ​ക​ക്ഷി​യി​ലെ പ​ല​രും ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​രെ ട്രാ​ൻ​സ്ഫ​ർ ചെ​യ്യാ​നു​ള്ള തി​ര​ക്കി​ലാ​ണെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് വി​മ​ർ​ശി​ച്ചു.

സ​ർ​ക്കാ​രി​നെ വി​ല​യി​രു​ത്താ​ൻ 35 ദി​വ​സം മ​തി​യാ​കി​ല്ല, എ​ന്നാ​ൽ സ​ർ​ക്കാ​ർ ഏ​ത് ദി​ശ​യി​ലേ​ക്കാ​ണ് എ​ന്ന് മ​ന​സി​ലാ​ക്കാ​ൻ 35 ദി​വ​സം ധാ​രാ​ള​മാ​ണ്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ കേ​ര​ള മോ​ഡ​ൽ ലോ​ക​മാ​കെ അം​ഗീ​ക​രി​ച്ച​താ​ണ്. എ​ന്നാ​ൽ ഈ ​കേ​ര​ള മോ​ഡ​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കൈ​വി​ടു​ന്നു​വെ​ന്നു​ള്ള​തി​ന്‍റെ സൂ​ച​ന​യാ​ണ് അ​വ​രു​ടെ 35 ദി​വ​സ​ത്തെ ഇ​ട​പെ​ട​ലി​ൽ നി​ന്ന് മ​ന​സി​ലാ​കു​ന്ന​തെ​ന്ന് റി​യാ​സ് കു​റ്റ​പ്പെ​ടു​ത്തി.

മാ​ര​ക സ്വ​ഭാ​വ​മു​ള്ള രോ​ഗ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് പ​ട​ർ​ന്ന് പി​ടി​ക്കു​ക​യാ​ണ്. നി​പ റി​പ്പോ​ർ​ട്ട് ചെ​യ്ത് അ​ഞ്ച് ദി​വ​സം ക​ഴി​ഞ്ഞാ​ണ് മ​രു​ന്നെ​ത്തി​യ​തെ​ന്നും റി​യാ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ വ​രു​ന്ന​ത് ഏ​തെ​ങ്കി​ലും ഒ​രു മു​ന്ന​ണി ന​യി​ക്കു​ന്ന സ​ർ​ക്കാ​ർ ഭ​രി​ക്കു​ന്ന​ത് കൊ​ണ്ടാ​ണെ​ന്ന് ക​രു​തു​ന്ന​വ​ര​ല്ല ത​ങ്ങ​ൾ. ഇ​പ്പോ​ഴ​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ കാ​ഴ്ച​പ്പാ​ട​ല്ല ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടെ​ന്നും എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up